കോവിഡ് മരണ നിരക്ക്, മരണാനന്തര ധനസഹായം; ഒഐസിസി കുവൈറ്റ്‌ ആശങ്ക അറിയിച്ചു.

  • 03/07/2021

Kuwait: സംസ്ഥാനത്തു  കോവിഡ് മരണപ്പട്ടികയിലുണ്ടായിക്കൊണ്ടിരിക്കുന്ന അപാകത  എത്രയും  പെട്ടെന്ന് പരിഹരിച്ചു  യഥാർത്ഥ കണക്കു  വിവരങ്ങൾ  പുറത്തു വിടണമെന്ന്  ഒഐസിസി കുവൈറ്റ്‌ ആവശ്യപ്പട്ടു.

അതുപോലേ  തന്നെ, കോവിഡ് ബാധിച്ചു മരിച്ച  വിദേശ  ഇന്ത്യക്കാരുടെ ആശ്രിതർക്കും  ധനസഹായം  നൽകണമെന്നും  കേന്ദ്ര സംസ്ഥാന  സർക്കാരിനോട് ഒരു പത്ര  കുറിപ്പിലൂടെ  ഒഐസിസി കുവൈറ്റ്‌ അറിയിച്ചു.

കോവിഡ് മഹാമാരിമൂലം, നിരവധി  വിദേശ  ഇന്ത്യക്കാർ മരണമടഞ്ഞിട്ടുണ്ട്. ഇവരുടെ  ശരിയായ  കണക്കുകൾ എംബസികൾ  വഴി  പുറത്തു വിടണമെന്നും  ഒഐസിസി കുവൈറ്റ്‌ ആവശ്യപ്പെട്ടു.

കുടുംബത്തിലെ  ഏക  ആശ്രയമായിരുന്ന, നിരവധി വിദേശ  ഇന്ത്യക്കാർ, കോവിഡ് ബാധിച്ചു മരിച്ചതുമൂലം, അവരുടെ  കുടുംബം  അനാഥമായിട്ടുണ്ട്. ആ കുടുംബത്തിന്റെ ഉപജീവനവും കുട്ടികളുടെ തുടർ  വിദ്യാഭ്യാസവും കണക്കിലെടുത്തു, അവരുടെ ആശ്രിതർക്ക്  നഷ്ടപരിഹാരം നൽകാൻ  കേന്ദ്ര സംസ്ഥാന  സർക്കാറുകൾ  മുന്നോട്ടു വരണമെന്നും  ഒഐസിസി കുവൈറ്റ്‌ വ്യക്തമാക്കി.

Related News