കുവൈത്തിൽ റെസിഡന്‍സി പുതുക്കുന്നതിന് മുമ്പ് ഡ്രഗ് ടെസ്റ്റ് നടത്തണമെന്ന് നിര്‍ദേശം.

  • 03/07/2021

കുവൈത്ത് സിറ്റി: പ്രവാസികളുടെ റെസിഡന്‍സി പുതുക്കുമ്പോള്‍ ഡ്രഗ് ടെസ്റ്റ് (മയക്കുമരുന്ന് ഉപഭോഗം)  നടത്തണമെന്ന നിര്‍ദേശം മുന്നോട്ട് വച്ച് പാർലമെന്റ് അംഗം  മുഹന്നദ്ദ് അല്‍ സയര്‍. കൂടാതെ പൗരന്മാരുടെ വിവാഹം അല്ലെങ്കില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പം ഡ്രഗ് ടെസ്റ്റ് നടത്തണമെന്നാണ് അദ്ദേഹം ആരോഗ്യ, ആഭ്യന്തര, നീതികാര്യ മന്ത്രാലയങ്ങള്‍ക്ക് മുന്നില്‍ നിര്‍ദേശം വച്ചത്. 

10 വര്‍ഷത്തിനിടെ മയക്കുമരുന്ന് കേസുകള്‍ 17,000 ആയി വര്‍ധിച്ചിരിക്കുകയാണ്. കൂട്ടായ ശ്രമങ്ങളില്ലാതെ ഇത് കുറയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Related News