കുവൈറ്റ് ആറ് മാസത്തിനുള്ളില്‍ നാടുകടത്തിയത് 8000 പ്രവാസി തടവുകാരെ.

  • 04/07/2021

കുവൈത്ത് സിറ്റി: ഈ വര്‍ഷം ഇതുവരെ കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ടത് 8000 പ്രവാസികള്‍. ജൂണ്‍ അവസാനം വരെയുള്ള കണക്കണിത്. തെറ്റായ പ്രവർത്തനങ്ങളിലും കുറ്റകൃത്യങ്ങളിലും ഏർപ്പെട്ടതിനും ചിലരെ പൊതു താത്പര്യത്തിനുമാണ് നാടുകടത്തിയത്.

കൊവിഡ് മഹാമാരി മൂലം ചില രാജ്യങ്ങളുടെ വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നതിനാല്‍ നാടുകടത്തുന്നതിനായി സാധാരണ മാര്‍ഗ്ഗങ്ങളില്‍ നിന്നും മാറിയും ഡീപ്പോര്‍ട്ടേഷന്‍ പ്രിസണ്‍ അഡ്മിനിസ്ട്രേഷന് പ്രവര്‍ത്തിക്കേണ്ടി വന്നതായി വൃത്തങ്ങള്‍ പറഞ്ഞു. 

നേരിട്ടുള്ള വിമാനങ്ങള്‍ അല്ലെങ്കില്‍ മറ്റ് രാജ്യങ്ങള്‍ വഴിയും കൂടാതെ അതാത് രാജ്യങ്ങളോട് അവരുടെ പൗരന്മാര്‍ക്കായി സ്വകാര്യ വിമാനം ആവശ്യപ്പെടുകയും ചെയ്തു. ഫിലിപ്പിയന്‍സില്‍ നിന്നുള്ളവരെ അങ്ങനെയാണ് നാടുകടത്തിയത്. 

നിലവില്‍ 700 പേര്‍ ഡീപ്പോര്‍ട്ടേഷന്‍ പ്രിസണില്‍ കഴിയുന്നുണ്ട്. ശ്രീലങ്കയും വിയറ്റ്നാമും പോലുള്ള രാജ്യങ്ങളില്‍ വിമാനത്താവളം അടച്ചിട്ടത് കൊണ്ടാണിത്.

Related News