കൊടും ചൂടില്‍ ബൈക്കില്‍ ഫുഡ് ഡെലിവറി തുടരുന്നു; നിര്‍ഭാഗ്യകരമെന്ന് തൊഴില്‍ വിഭാഗം.

  • 05/07/2021

കുവൈത്ത് സിറ്റി: കനത്ത ചൂടിലും ഉച്ച സമയത്ത് ബൈക്കുകളില്‍ ഫുഡ് ഡെലിവറി തുടരുന്നത് നിര്‍ഭാഗ്യകരമെന്ന് എക്സിക്യൂട്ടീവ് കൗൺസിൽ ഓഫ് ലേബർ. രാവിലെ 11 മുതല്‍ വൈകുന്നേരം നാല് വരെ വെയിലത്ത് ജോലിയെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 

ഈ തീരുമാനത്തിന്‍റെ ലംഘനമാണ് ബൈക്കുകളില്‍ ഫുഡ് ഡെലിവറി നടത്തുന്നതെന്നും തൊഴില്‍ വിഭാഗം നിരീക്ഷിച്ചു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ചെറിയ എയർകണ്ടീഷൻഡ് ഡെലിവറി വാഹനം നൽകാത്തതിലൂടെ അത്യാഗ്രഹവും ചെലവ് കുറയ്ക്കാനുള്ള ആഗ്രഹവുമാണ് വ്യക്തമാകുന്നതെന്നും കൗൺസിൽ പറഞ്ഞു. 

കടുത്ത ക്ഷീണം അനുഭവിക്കുന്നതിന്‍റെ പല കേസുകളും തങ്ങള്‍ കണ്ടു. മാന്‍പവര്‍ അതോറിറ്റി അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും തീരുമാനങ്ങൾ ലംഘിക്കുന്ന കമ്പനികളെ തടയുന്നത് വേഗത്തിലാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. 

എന്നാല്‍, മാന്‍പവര്‍ അതോറിറ്റിക്കോ ആഭ്യന്തര മന്ത്രാലയത്തിനോ പരിശോധിക്കാന്‍ കഴിയാത്തതിനാല്‍ ബൈക്കുകളില്‍ ഫുഡ് ഡെലിവറി നടത്തുന്നതില്‍ നിയന്ത്രണമില്ലെന്നാണ് വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നത്.

Related News