ലോകത്തിൽ ഏറ്റവും കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളിലൊന്നായി കുവൈത്ത്.

  • 05/07/2021

കുവൈത്ത് സിറ്റി: ലോകത്തെ ഏറ്റവും കുറഞ്ഞ നികുതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് രണ്ടാം സ്ഥാനത്ത്. താമസക്കാരുടെ വരുമാനത്തില്‍ കുവൈത്ത് നികുതി ഏര്‍പ്പെടുത്തില്ലെന്ന് ഇന്‍വെന്‍റീവയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

കുവൈത്തിലെ കോര്‍പ്പറേറ്റ് നികുതി 15 ശതമാനമാണ്. ലോകത്തിലെ ആറാമത്തെ വലിയ എണ്ണ ശേഖരത്താൽ കുവൈത്ത് അനുഗ്രഹീതമാണ്. പ്രകൃതി വാതകത്തിന്‍റെ വലിയ കരുതൽ ശേഖരവുമുണ്ട്.

കുവൈത്ത് ദിനാർ ലോകത്തിലെ ഏറ്റവും ശക്തമായ കറൻസിയാണ്. മികച്ച സമ്പദ് വ്യവസ്ഥയുമായി, രാജ്യം ലോകത്തിലെ അഞ്ചാമത്തെ സമ്പന്ന രാജ്യമായി കണക്കാക്കപ്പെടുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പൗരന്മാര്‍ക്കും കമ്പനികള്‍ക്കും നികുതി ഏര്‍പ്പെടുത്താത്ത യുഎഇയും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്

Related News