കുവൈത്തിൽ ഈ വര്‍ഷം ആദ്യ അഞ്ച് മാസം രജിസ്റ്റര്‍ ചെയ്തത് 864 മയക്കുമരുന്ന് കേസുകള്‍; 325 പേരെ നാടുകടത്തി

  • 05/07/2021

കുവൈത്ത് സിറ്റി: 2021 ജനുവരി ഒന്നിനും മെയ് 31നും ഇടയില്‍ വലിയ അളവിലുള്ള മയക്കുമരുന്നും ചില ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രലായം അറിയിച്ചു. 

350 കിലോഗ്രാം ഹാഷിഷ്, 22 കിലോ 831 ഗ്രാം ആംഫെറ്റാമിന്‍ ഗുളികകള്‍, 21.851 കിലോ ഹെറോയിന്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇത് കൂടാതെ 32.739 കിലോ കഞ്ചാവ്, 28.646 കിലോ കെമിക്കക്കലുകള്‍, 565 ഗ്രാം കൊക്കേയ്ന്‍, നിരവധി മറ്റ് മയക്കുമരുന്ന് ഗുളികകളും കണ്ടെടുത്തു. 

24 അറസ്റ്റ് വാറണ്ട് കേസുകള്‍, കച്ചവടം നടത്തിയതിന് 107 കേസുകള്‍, ഉപയോഗിച്ചതിന് 697 കേസുകള്‍ എന്നിങ്ങനെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 864 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 1099 പേര്‍ അറസ്റ്റിലായപ്പോള്‍ 325 പേരെ നാടുകടത്തിയതായി അഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News