ഇസ്ലാഹീ സെൻറർ, ദ്വൈമാസ ഓൺ ലൈൻ ക്യാമ്പൈൻ സംഘടിപ്പിക്കുന്നു

  • 07/07/2021

"മതം മാനവ ഐക്യത്തിന്, വർഗ്ഗീയതിരെ "എന്ന  പ്രമേയത്തെ  ആസ്പദമാക്കി  കുവൈത്ത്  കേരള  ഇസ്ലാഹീ  സെൻറർ  ഓൺ ലൈൻ  ദ്വൈമാസ  ക്യാമ്പെയിൻ  സംഘടിപ്പിക്കുന്നു.  

ക്യാമ്പെയിനിൻറെ  ഭാഗമായി  ഉത്ഘാടന  സമ്മേളനം, ഏരിയ സമ്മേളനം, സുഹൃദ സംഗമങ്ങൾ, ആരോഗ്യ  ബോധവൽക്കരണ  വെബിനാർ, മാനവ  ഐക്യ സന്ദേശം,  വനിതാ സംഗമം,  വിദ്യാർത്ഥി , പേരൻറിങ്ങ് സംഗമങ്ങൾ, ക്വിസ്സ്  മത്സരം, സമാപന  സമ്മേളനം  എന്നിവ  സംഘടിപ്പിക്കുന്നതാണ്  എന്ന്  സംഘാടകർ  അറിയിച്ചു. 

കേരളത്തിലെ മത, സമൂഹ്യ, രാഷ്ട്രീയ, രംഗത്ത്  പ്രവർത്തിക്കുന്ന പ്രഗൽഭ  വ്യക്തിത്വങ്ങൾ  ക്യാമ്പെയിനിൻറെ  ഭാഗമായി  സംഘടിപ്പിക്കുന്ന വിവിധ  സെഷനുകളിൽ  പങ്കെടുക്കുന്നതാണ്. 

ക്യാമ്പയിനിൻറെ  വിജയത്തിനായി പി.എൻ.  അബ്ദുൽ ലത്തീഫ് മദനി  മുഖ്യ  രക്ഷാധികാരിയായി ,  സി.പി. അബ്ദുൽ  അസീസ്,  ( ചെയർമാൻ)  സുനാശ്  ഷുക്കൂർ,  ( ജനറൽ  കൺവീനർ)  സക്കീർ  കൊയിലാണ്ടി കൺവീനറുമായ  വിപുലമായ  ഒരു  സ്വാഗതസംഘം പ്രവർത്തിച്ചുവരുന്നു.

Related News