കുവൈത്തിൽ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ ഇറക്കുമതി ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം

  • 08/07/2021

കുവൈത്ത് സിറ്റി: സ്വകാര്യ ആശുപത്രികളെ വാക്സിന്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിന്ന് വിലക്കിയതായി സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണം തള്ളി ആരോഗ്യ മന്ത്രാലയം. രാജ്യം അംഗീകരിച്ച വാക്സിന്‍ വാങ്ങുന്നതിനുള്ള അനുമതി നല്‍കി ആരോഗ്യ മന്ത്രാലയം ഈ വര്‍ഷം ഫെബ്രുവരി 24ന് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 

അതേസമയം, മരുന്നുകളും വാക്സിനുകളും ഇറക്കുമതി ചെയ്യുന്നത് ഫ്രാഞ്ചൈസികളിലൂടെയും രജിസ്റ്റർ ചെയ്ത മെഡിക്കൽ കമ്പനികളിലൂടെയും ആയിരിക്കണമെന്ന് സ്വകാര്യ മെഡിക്കൽ പ്രൊഫഷണലുകളുടെ യൂണിയൻ വ്യക്തമാക്കി. 

അതുകൊണ്ട് അത്തരം കമ്പനികള്‍ ആരോഗ്യ മന്ത്രാലയവുമായി ചേര്‍ന്ന് എത്തിച്ചാല്‍ മാത്രമേ സ്വകാര്യ ആശുപത്രികൾക്ക് വാക്സിനുകൾ നൽകാൻ കഴിയുകയുള്ളുവെന്നും അവര്‍ പറഞ്ഞു.

Related News