വാക്‌സീൻ സ്വീകരിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ നടപടി : ഒമാൻ ആരോഗ്യ മന്ത്രാലയം

  • 09/07/2021

മസ്‌കത്ത്∙ രാജ്യത്തെ സർക്കാർ ജീവനക്കാർ വാക്സീൻ സ്വീകരിച്ചില്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ സഈദി. ഒമാനിൽ പ്രത്യേക ആരോഗ്യ കാരണങ്ങളില്ലാതെ വാക്സീൻ സ്വീകരിക്കാൻ വിസമ്മതിക്കുന്നവർക്കെതിരായ നടപടികൾ പിന്നീടു പ്രഖ്യാപിക്കും. സർക്കാർ ജീവനക്കാർ വാക്സീനെടുത്തില്ലെങ്കിൽ നടപടിയുണ്ടാകുമെന്നും സ്വകാര്യ മേഖലയിലും ഇതേ നടപടി തുടരുന്നത് ആലോചിക്കുമെന്നും മന്ത്രി അഹമദ് ബിൻ പറഞ്ഞു.

ഓഗസ്റ്റ് അവസാനത്തോടെ മുൻഗണനാ വിഭാഗത്തിലെ 65 മുതൽ 70 ശതമാനം വരെപേർക്ക് വാക്സീൻ ലഭ്യമാക്കുകയാണ് ലക്ഷ്യം. എന്നാൽ വാക്സീനെടുത്ത 60 വയസിനു മുകളിൽ പ്രായമുള്ളവരിൽ മരണ നിരക്ക് ക്രമേണ കുറഞ്ഞുവരികയാണ്. ഈദ് ആഘോഷങ്ങളിലെ കൂടി ചേരലുകൾ കൊവിഡ് ബാധയും മരണങ്ങളും വർധിപ്പിച്ചേക്കും . അതെ സമയം രാത്രികാല ലോക്ക്ഡൗൺ പുതിയ കേസുകൾ കുറയ്ക്കാൻ സഹായകമായി. വർഷ അവസാനത്തോടെ ഏഴു ദശലക്ഷം വാക്സീൻ ഒമാൻ സ്വന്തമാക്കും.

Related News