കുവൈത്തിൽ കോവിഡ്‌ ബാധിച്ച്‌ ചികിൽസയിലിരുന്ന തിരുവല്ല സ്വദേശി മരണപ്പെട്ടു.

  • 10/07/2021

കുവൈറ്റ് സിറ്റി : കുവൈത്തിൽ കോവിഡ്‌ ബാധിച്ച്‌ ചികിൽസയിൽ ആയിരുന്ന തിരുവല്ല സ്വദേശി മരണപ്പെട്ടു.  തിരുവല്ല കുറ്റൂർ കുന്നന്താനം സ്വദേശി ചദ്രഭവനിൽ അജികുമാർ നായർ (49 ) ആണ് മരണപ്പെട്ടത് . രണ്ടു ദിവസമായി ജഹ്‌റ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിൽ ആയിരുന്നു.  ഫേസ് ഇന്റെർ നാഷണൽ കൺസൾട്ടൻസി കമ്പനിയിൽ ഡ്രാഫ്ട്മാനായിരുന്നു. ഫോക്കസ് കുവൈറ്റ് യൂണിറ്റ് 2 ലെ സജീവ അംഗവും മുൻ ജോ: ട്രഷറർ , ഓഡിറ്റർ , വെൽഫെയർ ജോ: കൺവീനർ എന്നീ പദവികളും വഹിച്ചിരുന്നു .

ഭാര്യ രാജി ചന്ദ്ര, മക്കൾ  അർജുൻ, അശ്വിൻ (കുവൈറ്റിൽ 9th ക്ലാസ്സ് വിദ്യാർത്ഥിയാണ് ). സംസ്കാരം കോവിഡ് മാനദണ്ഡപ്രകാരം  സുലൈബിക്കാത്ത് സ്മശാനത്തിൽ ഉച്ചക്ക് 3 മണിക്ക്നടത്തപ്പെടും.

Related News