വർഗ്ഗീയതയെ ചെറുത്തു തോൽപ്പിക്കുക- പ്രതിപക്ഷ നേതാവ് ,വി.ഡി.സതീശൻ

  • 10/07/2021

ജാതിയുടെയും, മതത്തിൻറെയും, പേരിൽ ജനങ്ങൾക്കിടയിൽ  വിദ്വേഷവും, വെറുപ്പും ആളിക്കത്തിച്ച്  രാഷ്ട്രീയ  മുതലെടുപ്പ് നടത്തുന്ന വർഗ്ഗീയ വാദികളെ നമ്മുടെ മണ്ണിൽ  കുഴിച്ച് മൂടുക  എന്നതായിരിക്കണം നമ്മുടെ  ലക്ഷ്യം  എന്ന്  ബഹു:കേരള പ്രതിപക്ഷ നേതാവ്  വി.ഡി സതീശൻ പറഞ്ഞു.  

കുവൈത്ത്  കേരള  ഇസ്ലാഹി സെൻറർ  സംഘടിപ്പിക്കുന്ന ദ്വൈമാസ കേമ്പയിനിൻറെ ഉത്ഘാടനം , ഓൺലൈൻ വഴി  നിർവ്വഹിച്ച്  സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. 

വർഗ്ഗീയതയെ വർഗ്ഗീയത കൊണ്ട്  നേരിടാതെ, വർഗ്ഗീയതയെ  മതേതരത്വത്തിൻറെ ഉദാത്തമായ ആശയങ്ങൾ കൊണ്ട്  പ്രതിരോധം തീർത്ത്, ന്യൂനപക്ഷ വർഗ്ഗീയതയെയും,ഭൂരിപക്ഷ വർഗ്ഗീയതയെയും, ഒരു പോലെ  എതിർക്കപ്പെടുകയാണ്  ഈ കാലഘട്ടം നമ്മെ  ഏൽപിച്ചിരിക്കുന്ന  ഉത്തരവാദിത്വമെന്നും  അദ്ദേഹം വ്യക്തമാക്കി.

ബഹു:കേരള തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ്  ദേവർ കോവിൽ ഉത്ഘാടന  സമ്മേനത്തിൽ  മുഖ്യാതിധിയായി പങ്കെടുത്ത് സംസാരിച്ചു. തുടർന്ന്  "മതം മാനവ ഐക്യത്തിന്, വർഗ്ഗീയതക്കെതിരെ"എന്ന ക്യാമ്പെയിൻ  പ്രമേയം  പ്രഗൽഭ പ്രഭാഷകൻ  സി.പി.സലീം നിർവ്വഹിച്ചു.

 വിസ്ഡം  ഇസ്ലാമിക്ക് ഓർഗനൈസേഷൻ   ജനറൽ  സെക്രട്ടറി,  ടി.കെ. അഷ്റഫ്   ആശംസ പ്രഭാഷണവും വിസ്ഡം  ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന  പ്രസിഡൻറ്  പി.എൻ  അബ്ദുൽ  ലത്തീഫ് മദനി  സമാപന  പ്രഭാഷണവും നടത്തി.  

കെ.കെ. ഐ.സി വൈസ്  പ്രസിഡൻറ്  സി.പി.അബ്ദുൽ  അസീസിൻറെ  അധ്യക്ഷതയിൽ  നടന്ന  പരിപാടിയിൽ  ജനറൽ  സെക്രട്ടറി  സുനാശ്  ഷുക്കൂർ  സ്വാഗതവും,  ദഅവ  സെക്രട്ടറി   സക്കീർ  കൊയിലാണ്ടി  നന്ദിയും  പറഞ്ഞു .

Related News