ഒമാനിൽ മലമുകളിൽ അപകടത്തിൽപ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി

  • 10/07/2021

മസ്‌കറ്റ്: മസ്‌കറ്റ് ഗവർണറേറ്റിലെ ഒരു മലമുകളിൽ വെച്ച് അപകടത്തിൽപെട്ട സ്ത്രീയെ രക്ഷപ്പെടുത്തി. മസ്‌കറ്റ് വിലയത്തിലെ അൽ-ഖൈറാൻ പ്രദേശത്തെ പർവതത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു എന്ന സന്ദേശത്തെ തുടർന്ന് ഒമാൻ സെർച്ച് ആൻഡ് റെസ്‌ക്യൂ സംഘം അവിടെയെത്തി സ്ത്രീയെ താഴെ ഇറക്കുകയും അടിയന്തര പ്രഥമ വൈദ്യസഹായം നൽകുകയും ചെയ്തു. തുടർ ചികിത്സക്കായി ഇവരെ ആശുപത്രിയിലെത്തിച്ചതായി സിവിൽ ഡിഫൻസ് അറിയിച്ചു.

Related News