കോഴിക്കോട് ജില്ലാ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

  • 11/07/2021

കുവൈറ്റ് സിറ്റി: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യരുടെ വിയോഗത്തിലും ധീര ജവാൻ കോഴിക്കോട് കൊയിലാണ്ടി പൂക്കാട്ടെ തറമ്മല്‍പറമ്പത്ത് മയൂരത്തിൽ എം. ശ്രീജിത്തിന്റെ വീരമൃത്യുവിലും കോഴിക്കോട് ജില്ലാ അസോസിയേഷൻ കേന്ദ്ര നിർവ്വാഹക സമിതിയോഗം അനുശോചനം രേഖപ്പെടുത്തി. 

 കോട്ടക്കലിനെ  ആയു‍ർവേദത്തിൻ്റെ കേന്ദ്രമാക്കി മാറ്റി അന്താരാഷ്ട്ര തലത്തിലേക്ക് വള‍ർത്തി എടുക്കുന്നതിൽ  ഡോ. പി.കെ. വാര്യർ  നി‍ർണായക പങ്കുവഹി ച്ചിരുന്നു.  ആയുർവേദത്തിന് ശാസ്ത്രീയ മുഖം നൽകിയ പ്രതിഭയായിരുന്നു അദ്‌ദേഹം. 1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി രാഷ്ട്രം അദ്‌ദേഹത്തെ ആദരിച്ചു. നിരവധി പുരസ്കാരങ്ങളും അദ്‌ദേഹത്തെ തേടിയെത്തി. കേരള ആയുർവേദ മണ്ഡലം, അഖിലേന്ത്യാ ആയുർവേദ കോൺഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 'സ്‌മൃതിപർവ'മെന്ന പേരിൽ രചിച്ച ആത്മകഥ സംസ്‌ഥാന സാഹിത്യ അക്കാദമി അവാർഡിന് അർഹമായി. പി.കെ വാര്യരുടെ ദേഹവിയോഗം കനത്ത നഷ്ടമാണ് എന്ന് അസോസിയേഷൻ അനുശോചന സന്ദേശത്തിൽ വിലയിരുത്തി. 

രജൗരിയിലെ സുന്ദർബനിയിലുണ്ടായ ഏറ്റുമുട്ടലിലാണ് ധീര ജവാൻ എം.ശ്രീജിത്ത് വീരമൃത്യു വരിച്ചത്. രണ്ട് ഭീകരരെ സൈന്യം വധിക്കുകയും നുഴഞ്ഞ് കയറ്റ ശ്രമം തടയുകയും ചെയ്തു. ദാദല്‍ വനത്തില്‍ തിരച്ചില്‍ നടത്തുമ്പോഴാണ് ഭീകരരുടെ നുഴഞ്ഞുകയറ്റം ശ്രദ്ധയില്‍പെട്ടതും തുടര്‍ന്ന് ഇവരെ സൈന്യം നേരിടുകയുമായായിരുന്നു. എം.ശ്രീജിത്തിന്റെ  വീരമൃത്യുവിലും അസോസിയേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

Related News