ഒമാനിൽ ബലിപെരുന്നാള്‍ 20ന്

  • 11/07/2021



മസ്‌കത്ത്: മാസപ്പിറവി ദൃശ്യമായതിനെത്തുടര്‍ന്ന് ഒമാനില്‍ അറഫാ ദിനം ജൂലൈ 19ന് തിങ്കളാഴ്ചയും ബലിപെരുന്നാള്‍ 20ന് ചൊവ്വാഴ്ചയുമായിരിക്കും. മാസപ്പിറവി ദൃശ്യമാവാത്തതിനെതുടര്‍ന്ന് സൗദിയില്‍ ബലിപെരുന്നാള്‍ ജൂലൈ 20ന് ആയിരിക്കുമെന്ന് സൗദി അധികൃതര്‍ അറിയിച്ചിരുന്നു. ഹജ്ജ് ചടങ്ങുകള്‍ക്ക് ജൂലൈ 18 (ദുല്‍ഹിജ്ജ 8) നാണു തുടക്കം കുറിക്കുക. ദുല്‍ഹിജ്ജ ഏഴിന് വൈകീട്ടോടെ തന്നെ ഹാജിമാര്‍ മക്കയില്‍നിന്നും നീങ്ങിത്തുടങ്ങും. ജൂലൈ 23ന് (ദുല്‍ഹിജ്ജ 13) ചടങ്ങുകള്‍ അവസാനിക്കും.

Related News