ഒമാനിൽ രണ്ടു കുട്ടികൾ വെള്ളക്കെട്ടിൽ വീണു മരിച്ചു

  • 17/07/2021



മസ്‌കറ്റ്: ഒമാനിൽ തുടർച്ചയായി പെയ്ത മഴമൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണ് രണ്ടു കുട്ടികൾ മരിച്ചതായി റോയൽ ഒമാൻ പൊലീസ് സ്ഥിരീകരിച്ചു. ദോഫാർ ഗവർണറേറ്റിലെ സലാല ഔഖത്ത്  വീടിന് സമീപമുള്ള വെള്ളക്കെട്ടിൽ അകപ്പെട്ടാണ് ഒരു കുട്ടിക്ക് അപകട മരണം സംഭവിച്ചത്. 

മറ്റൊരു അപകടം നടന്നത് ജലൻ ബാനി ബു ഹസ്സൻ വിലായത്തിലുമാണെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കുട്ടികളെ ജലാശയങ്ങളുടെ സമീപത്തേക്ക് പോകാൻ അനുവദിക്കരുതെന്നും അപകടങ്ങൾ ഒഴിവാക്കാൻ മഴയുള്ള കാലാവസ്ഥയിൽ പുറത്തിറങ്ങരുതെന്നും റോയൽ ഒമാൻ പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

Related News