ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളുടെ സംഘത്തെ ഒമാൻ പോലീസ് പിടികൂടി

  • 30/07/2021

മസ്‍കത്ത്: ഒമാനിലേക്ക് സമുദ്ര മാർഗം അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികളുടെ സംഘം റോയൽ ഒമാൻ പോലീസ് കോസ്റ്റൽ ഗാർഡിന്റെ പിടിയിലായി. തെക്കൻ ബാത്തിന‍ ഗവര്ണറേറ്റിൽ ഉൾപ്പെടുന്ന സുവൈഖ്  വിലായത്തിലെ സമുദ്ര മേഖലയിൽ നിന്നും ഇവർ ഉപയോഗിച്ചിരുന്ന ബോട്ട് ഉൾപ്പെടെയാണ് കോസ്റ്റൽ ഗാർഡ് പിടികൂടിയത്.

രണ്ടു ബോട്ട് ജീവനക്കാരെയും, 16 വിദേശികളെയുമാണ് പിടികൂടിയതെന്ന് റോയൽ ഒമാൻ പോലീസിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.  രാജ്യത്തിന്റെ തൊഴിൽ കുടിയേറ്റ നിയമങ്ങളുടെ ലംഘനത്തിനാണ്  ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. പിടിയിലായവര്‍ക്കെതിരെ നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റൽ ഗാർഡ് വ്യക്തമാക്കിയിട്ടുണ്ട്.

Related News