ഒമാനിലെ താഴ്വരയിലേക്ക് വീണ് പരിക്കേറ്റ ഒരാളെ ഹെലികോപ്ടറിലെത്തി രക്ഷിച്ചു

  • 31/07/2021

മസ്‌കറ്റ്: ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റില്‍ നിസ്വ വിലായത്തില്‍ കുമാ പ്രദേശത്തെ താഴ്വരയിലേക്ക് വീണ് പരിക്കേറ്റ ഒരാളെ റോയല്‍ ഒമാന്‍ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഹെലികോപ്ടറിലെത്തിയാണ്  പൊലീസ്സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

ഗുരുതരമായി പരിക്കേറ്റയാളെ ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള  നിസ്വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

Related News