ഒമാനില്‍ 18 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്ക് കൊവിഡ് വാക്‌സിന്‍ ഇന്ന് മുതല്‍

  • 13/08/2021

മസ്‌കറ്റ്: ഒമാനില്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള  പ്രവാസികള്‍ക്ക് കൊവിഡ് പ്രതിരോധ വാക്‌സിന്‍ ഇന്ന് (ഓഗസ്റ്റ് 13) മുതല്‍  നല്‍കി തുടങ്ങും. തെക്കന്‍ ശര്‍ഖിയയിലെ മസിറ സ്‌പോര്‍ട്‌സ് ക്ലബില്‍ തയ്യാറാക്കിയിരിക്കുന്ന  കുത്തിവെപ്പ് കേന്ദ്രത്തില്‍ ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രാസെനെക്ക വാക്‌സിന്‍ ആദ്യ ഡോസായി നല്‍കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ഇന്ന് ആരംഭിക്കുന്ന വാക്‌സിനേഷന്‍ ക്യാമ്പയിന്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കും. കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തുന്ന പതിനെട്ടും പതിനെട്ടു വയസ്സിന് മുകളിലുള്ള പ്രവാസികളും തങ്ങളുടെ റസിഡന്റ് കാര്‍ഡ് / ലേബര്‍ കാര്‍ഡ് ഒപ്പം കരുതിയിക്കണമെന്നും, കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും തെക്കന്‍ ശര്‍ഖിയ ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ജനറലിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. വാക്‌സിനേഷന്‍ നല്‍കുന്ന അറിയിപ്പുമായി മലയാളം ഉള്‍പ്പെടെ വിവിധ വിദേശ ഭാഷകളില്‍ കാര്‍ഡുകളും  തെക്കന്‍ ശര്‍ഖിയ ആരോഗ്യ ഡയറക്ടര്‍ ജനറല്‍ പുറത്തിറക്കിയിട്ടുണ്ട്.

Related News