വ്യത്യസ്തതരം 170 ഗ്രാം ലഹരി മരുന്നുകളുമായി അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം ഒമാനിൽ പിടിയിൽ

  • 25/08/2021


മസ്‌കറ്റ്: മയക്കുമരുന്ന് കടത്തിയതിനും ലഹരി വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും നേതൃത്വം നല്‍കിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു.

170 കിലോഗ്രാമിലധികം വ്യത്യസ്തതരം ലഹരി മരുന്നുകള്‍ ഈ സംഘത്തിന്റെ പക്കല്‍ നിന്നും കണ്ടെത്തിയതായി റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. കൂടാതെ ലഹരി വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള വസ്തുക്കളും പൊലീസ് പിടിച്ചെടുത്തു. നിയമനടപടികള്‍ പുരോഗമിച്ചു വരുന്നതായി പൊലീസ് വ്യക്തമാക്കി.

Related News