ജുമുഅ നമസ്‌കാരം പുനരാരംഭിക്കാന്‍ ഒമാന്‍

  • 19/09/2021


മസ്‌കറ്റ്: കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച പള്ളികളിലെ ജുമുഅ നമസ്‌കാരം പുനരാരംഭിക്കാന്‍ ഒമാന്‍ ഔഖാഫ്-മതകാര്യ മന്ത്രാലയം തീരുമാനിച്ചു. സുപ്രീം കമ്മറ്റിയില്‍ നിന്ന് അനുമതി ലഭിച്ചതോടെ സെപ്തംബര്‍ 24 മുതല്‍ പള്ളികളില്‍ ജുമുഅ നമസ്‌കാരം പുനരാരംഭിക്കാനാണ് തീരുമാനം.

നമസ്കാരത്തില്‍ പങ്കെടുക്കാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സെപ്തംബര്‍ 19 മുതല്‍ https://www.mara.gov.om/arabic/jmah_form.aspx എന്ന ലിങ്ക് വഴി സമര്‍പ്പിക്കാം. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പ്രവേശനം അനുവദിക്കുക.

പള്ളികളില്‍ 50 ശതമാനം ശേഷിയില്‍ നമസ്‌കാരത്തിനായി പ്രവേശനം അനുവദിക്കും. എല്ലാ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിച്ചുവേണം നമസ്‌കാരത്തില്‍ പങ്കെടുക്കാനെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

Related News