ഷഹീൻ ചുഴലിക്കാറ്റ്: ഒമാനിൽ ഏഴു മരണം കൂടി

  • 04/10/2021


മസ്കറ്റ്: ഷഹീൻ ചുഴലിക്കാറ്റിനാലുണ്ടായ അപകടങ്ങളിൽ പെട്ട് ഇന്ന് 7 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഒമാൻ എമർജൻസി കമ്മിറ്റി അറിയിച്ചു. ഇന്നലെ നാല് പേരുടെ ജീവനെടുത്ത ഷഹീൻ ഇന്ന് കരയിലേക്ക് കടന്നതോടെയാണ് കൂടുതൽ അപകടകാരിയായത്. 

ഇന്ന് മരണപ്പെട്ടവരുടെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഹെലികോപ്ടറും മറ്റും ഉപയോഗിച്ച് രക്ഷാസേന നടത്തുന്ന ഊർജിതമായ പ്രവർത്തങ്ങളാണ് മരണനിരക്ക് കുറച്ചത്. ഇന്നും ഇന്നലെയുമായി നിരവധി പേരെയാണ് സേന രക്ഷപ്പെടുത്തി, സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയത്.

Related News