സഹിക്കില്ല; അതിര്‍ത്തി ലംഘനം തുടര്‍ന്നാല്‍ ഇനിയും മിന്നലാക്രണം: മുന്നറിയിപ്പുമായി അമിത് ഷാ

  • 14/10/2021

ന്യൂഡൽഹി: വേണ്ടി വന്നാൽ ഇനിയും മിന്നാലാക്രമണം നടത്തുമെന്ന് പാകിസ്താന് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രി അമിത് ഷാ. ആക്രമണങ്ങൾ ഞങ്ങൾ സഹിക്കില്ല. നിങ്ങൾ അതിർത്തി ലംഘിക്കുന്നത് തുടർന്നാൽ കൂടുതൽ മിന്നാലാക്രമണങ്ങൾ നടത്താൻ മടിക്കില്ലെന്നും അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് അടുത്തിടെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അമിത് ഷായുടെ പ്രസ്താവന.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും മുൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കറുടേയും നേതൃത്വത്തിൽ നടന്ന മിന്നലാക്രമണം മറ്റൊരു സുപ്രധാന നടപടിയായിരുന്നു. തീവ്രവാദികളും നുഴഞ്ഞു കയറ്റക്കാരും നമ്മുടെ അതിർത്തിയിൽ വന്ന് ആക്രമണം നടത്താറുണ്ടായിരുന്നു. ഇന്ത്യയുടെ അതിർത്തികൾ ഭേദിക്കരുതെന്ന് ഞങ്ങൾ ഇതിലൂടെ സന്ദേശം നൽകി. ചർച്ചകൾ നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാലിപ്പോൾ പരസ്പരം പ്രതികരിക്കേണ്ട കാലമാണ്' അമിത് ഷാ പറഞ്ഞു.

ഗോവയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. ഉറി ഭീകരാക്രമണത്തിന് മറുപടിയായിട്ട് 2016-ലാണ് ഇന്ത്യ പാകിസ്താനിൽ മിന്നാലാക്രമണം നടത്തിയത്.

Related News