രാജ്യത്തെ കൽക്കരി ക്ഷാമം അലുമിനിയം നിർമ്മാണ മേഖലയേയും ബാധിക്കുന്നു

  • 16/10/2021


ന്യൂ ഡെൽഹി: രാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷമായതോടെ അലുമിനിയം വ്യവസായവും പ്രതിസന്ധിയിലായി. അലുമിനിയം ഉത്പാദനത്തിന് കൽക്കരി അത്യാവശ്യ ഘടകമാണ്. എന്നാൽ ഊർജ്ജ ഉത്പാദനവുമായി ബന്ധമില്ലാത്ത മേഖലയിൽ കൽക്കരി വിതരണം ചെയ്യേണ്ടതില്ലെന്ന കേന്ദ്ര സർക്കാരിന്റെ തീരുമാനം അലുമിനിയം വ്യവസായത്തെ ഗുരുതരമായി ബാധിക്കുകയാണ്.
അലുമിനിയം ഉത്പാദനത്തിന്റെ 40% പങ്കും കൽക്കരിക്കാണ്.

അലൂമിനിയം ഉത്പാദനത്തിനായി മുഴുവൻ സമയവും വൈദ്യുതി നൽകേണ്ടതുണ്ട്. 2 മണിക്കൂറിനുമുകളിൽ ഊർജ വിതരണം തടസപ്പെട്ടാൽ യന്ത്രങ്ങളുടെ വാൾവുകളിൽ ഉരുകിയ ദ്രവവസ്ഥയിലുള്ള അലൂമിനിയം ഖരാവസ്ഥയിലാകുകയും യന്ത്രങ്ങളുടെ ഇടയിൽ അലുമിനിയം ഉറഞ്ഞ് കേടുപാടുകൾ സംഭവിക്കുകയും ചെയ്യും.

ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ യന്ത്രങ്ങൾ പഴയപടി പ്രവർത്തന സജ്ജമാക്കുവാൻ 6 മാസം സമയമെടുക്കുമെന്നും രാജ്യത്തെ അലുമിനിയം വ്യവസായങ്ങൾ തകരുമെന്നും അലുമിനിയം കമ്പനി മേധാവികൾ വ്യക്തമാക്കി. ഇന്ധന ക്ഷാമം രൂക്ഷമായിട്ടും കേന്ദ്രം ആവശ്യമായ ഇടപെടലുകൾ നടത്താതിനെതിരെ രാജ്യവ്യാപകമായി വിമർശനം ഉയരുന്നതിനിടെയാണ് അലുമിനിയം മേഖലയുൾപ്പടെ തകർച്ചയുടെ വക്കിലെത്തി നിൽക്കുന്നത്.

Related News