മെഡിക്കല്‍ കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി; വീണ ജോര്‍ജ്

  • 22/10/2021

തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ വികസനത്തിന് 27,36,57,684 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 717 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.

അനസ്തീഷ്യ വര്‍ക്ക് സ്റ്റേഷന്‍ 30.90 ലക്ഷം, പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയോഗ്രാഫി സിസ്റ്റം 25 ലക്ഷം, ഹാര്‍ട്ട് ലങ്ങ് മെഷീന്‍ വിത്ത് ഹീറ്റര്‍ കൂളര്‍ യൂണിറ്റ് 90.20 ലക്ഷം, യൂറിയ ബ്രീത്ത് അനലൈസര്‍ 10 ലക്ഷം, വെന്റിലേറ്റര്‍ ഹൈ എന്‍ഡ് 12 ലക്ഷം, വെന്റിലേറ്റര്‍ പോര്‍ട്ടബിള്‍ 6.61 ലക്ഷം, വെന്റിലേറ്റര്‍ 10 ലക്ഷം, വെന്റിലേറ്റര്‍ ആന്റ് ഹുമിഡിഫിയര്‍ 26 ലക്ഷം, പീഡിയാട്രിക് പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍ 7.07 ലക്ഷം, 3 ഡി ലാപ്രോസ്‌കോപിക് സെറ്റ് 17 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.

ഓട്ടോമെറ്റിക് എലിസ പ്രൊസസര്‍ 42.80 ലക്ഷം, ലോ ടെമ്പറേച്ചര്‍ പ്ലാസ്മ സ്റ്റെറിലൈസര്‍ 55 ലക്ഷം, ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് 14 ലക്ഷം, എം.ആര്‍.ഐ. കമ്പാറ്റിബിള്‍ ട്രാന്‍സ്‌പോര്‍ട്ട് വെന്റിലേറ്റര്‍ 15 ലക്ഷം, ഹൈഎന്‍ഡ് മോണിറ്റര്‍ 10 ലക്ഷം, ഹീമോഡയാലിസിസ് മെഷീന്‍ 10.59 ലക്ഷം, ഇഎംജി/എന്‍സിവി/ഇപി മെഷീന്‍ 14 ലക്ഷം, പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍ 10 ലക്ഷം, ഇലക്‌ട്രോ ഹൈട്രോളിക് ഓപ്പറേഷന്‍ ടേബിള്‍ 12 ലക്ഷം എന്നിങ്ങനെയും തുക അനുവദിച്ചു.


Related News