തൊഴിലാളി ക്ഷാമം; ഹോട്ടൽ ഇൻഡസ്ട്രി തൊഴിലുകൾ സ്വദേശികൾക്കായി തുറക്കുന്നു

  • 07/11/2021

കുവൈത്ത് സിറ്റി:  മാൻപവർ അതോറിറ്റി ചില ജോലികളെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധിപ്പിച്ചതോടെ നേടിടുന്ന തൊഴിലാളി ക്ഷാമത്തെ നേരിടാൻ സ്വദേശി തൊഴിലാളികൾക്കായി വാതിൽ തുറന്നിട്ട് സ്വകാര്യമേഖലാ കമ്പനികൾ. പ്രവാസി തൊഴിലാളികളുടെ ക്ഷാമം തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഒപ്പം സർവ്വകലാശാല ബിരുദമോ ഡിപ്ലോമയോ ഉള്ള വളരെ കുറച്ച് പേർ മാത്രമാണ് ജോലിക്കായി അപേക്ഷിക്കുന്നതും. 

ഫ്രൊഫഷണൽ ഷെഫ്, ഡിപ്പാർട്ട്മെന്റ് ഹെഡ് ഷെഫ്, റെസ്റ്ററെന്റ് മാനേജർ അടക്കം വിവിധ തസ്തികകളിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾ തൊഴിൽ ഒഴിവുകൾക്കായി അതോറിറ്റിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തൊഴിലും വിദ്യാഭ്യാസ യോ​ഗ്യതയും ബന്ധിപ്പിക്കാനുള്ള തീരുമാനം വന്നതോടെ നിരവധി പ്രവാസി തൊഴിലാളികൾ ജോലി നഷ്ടമാകുമെന്ന് കാറ്ററിം​ഗ് ആൻഡ് റെസ്റ്ററെന്റ് രം​ഗത്തെ വൃത്തങ്ങൾ പറഞ്ഞു.

റെസ്റ്റോറന്റുകളിൽ ലഭ്യമായ ജോലികളും കാറ്ററിംഗ് സേവനങ്ങളും നിരവധി കുവൈറ്റികൾക്ക് ആവശ്യമുള്ള ജോലി നൽകുമെന്നും തൊഴിലില്ലായ്മയിൽ നിന്ന് മുക്തി നേടാൻ സഹായിക്കുമെന്നും വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, സ്വദേശി  തൊഴിലാളികളെ വ്യത്യസ്തരാക്കുന്നത് അവരിൽ പലരും ഡിപ്ലോമയോ ഉയർന്നതോ ആയ ശാസ്ത്രീയ ബിരുദങ്ങൾ നേടിയിട്ടുണ്ട്, എന്നാൽ റെസ്റ്റോറന്റുകളിലും കാറ്ററിംഗ് സേവനത്തിലും അനുഭവപരിചയമോ അത് പഠിക്കാനുള്ള ആഗ്രഹമോ ഇല്ല എന്നതാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News