കുവൈത്തിൽ ഒരു മാസത്തിനിടെ 30,000 ​ഗാർഹിക തൊഴിലാളികൾ കുറഞ്ഞതായി മാൻപവർ അതോറിറ്റി

  • 07/11/2021

‌കുവൈത്തി സിറ്റി: രാജ്യത്ത് ഒരു മാസത്തിനിടെ 30,000 ​ഗാർഹിക തൊഴിലാളികൾ കുറഞ്ഞതായി മാൻപവർ അതോറിറ്റി അറിയിച്ചു. സെപ്റ്റംബറിൽ കുവൈത്തിൽ 636,525 ​ഗാർഹിക തൊഴിലാളികൾ ഉണ്ടെന്നായിരുന്നു കണക്കുകൾ. എന്നാൽ ഒക്ടബോർ ആയതോടെ ഇത് 606,364 ആയി കുറഞ്ഞു. 1,553 പേരാണ് റിക്രൂട്ട്മെന്റ് ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 420 റിക്രൂട്ട്മെന്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

ഒക്ടോബറിൽ തൊഴിലാളിക്കെതിരെ തൊഴിൽ ഉടമകൾ നൽകിയത് 29 പരാതികളാണ്. തിരികെ തൊഴിൽ ഉടമകൾക്കെതിരെ തൊഴിലാളികൾ നൽകിയത് 152 പരാതികളാണ്. 62 പരാതികൾ ജുഡീഷ്വറിയിലേക്ക് ശുപാർശ ചെയ്തു. 124 പരാതികൾ ഇരുകൂട്ടർക്കുമിടയിൽ രമ്യമായി പരിഹരിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News