വിദ്യാഭ്യാസ യോ​ഗ്യതയും ജോലിയും പൊരുത്തപ്പെടുന്നെങ്കിൽ മാത്രം ഇനി വർക്ക് വിസ

  • 07/11/2021

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ യോ​ഗ്യതയും ജോലിയും പൊരുത്തപ്പെടുന്നെങ്കിൽ മാത്രം ഇനി പ്രവാസികൾക്ക് വർക്ക് വിസകൾ നൽകിയാൽ മതിയാകുമെന്ന് മാൻപവർ അതോറിറ്റി തീരുമാനം. ഏറ്റവും ഉയർന്ന ഉത്പാദനക്ഷമതയും തൊഴിൽ കാര്യക്ഷമതയും ഉറപ്പാക്കാനായി തൊഴിലാളികളുടെ യോഗ്യതകൾ അവർ റിക്രൂട്ട് ചെയ്യുന്ന ജോലികളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ വിദേശത്ത് നിന്ന് റിക്രൂട്ട് ചെയ്യില്ലെന്ന് മാൻപവർ അതോറിറ്റിയുടെ ക്യാപിറ്റൽ ​ഗവർണറേറ്റ് ലേബർ ഡിപ്പാർട്ടമെന്റ് ഡയറക്ടർ ഫഹദ് അൽ അജ്മി വ്യക്തമാക്കി.

കൊമേഴ്‌ഷ്യൽ എൻട്രി വിസയിൽ റിക്രൂട്ട് ചെയ്യപ്പെടുന്നവർക്ക് വിസ ട്രാൻസ്ഫർ നടത്തണമെങ്കിൽ അവരെ റിക്രൂട്ട് ചെയ്ത കമ്പനിക്ക് മാത്രമേ സാധിക്കൂകയുള്ളൂ. ഈ ട്രാൻസ്ഫർ പുതിയ വർക്ക് പെർമിറ്റ് ആയിട്ടാകും പരി​ഗണിക്കപ്പെടുക. ഇപ്പോൾ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങളെയും ഓൺലൈനായി ചെയ്യാവുന്നതാണെന്നും തൊഴിൽ ഉടമയുടെ സാന്നിധ്യം ആവശ്യമില്ലെന്നും അൽ അജ്മി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News