തൊഴിലാളികൾക്ക് സൗജന്യമായി തണുത്ത കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി.

  • 08/11/2021



കുവൈത്ത് സിറ്റി : പുറം ജോലികളില്‍ പണിയിടിക്കുന്ന  തൊഴിലാളികൾക്ക് സൗജന്യമായി തണുത്ത കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. കുവൈറ്റ് ഫുഡ് ബാങ്ക്  ഔഖാഫ് പബ്ലിക് ഫൗണ്ടേഷന്റെ സഹകരണത്തോടെ നടത്തുന്ന പ്രോജക്ട് ജീവകാരുണ്യ മേഖലയിലെ തന്നെ ഏറ്റവും വലിയ നൂതന പദ്ധതികളിലാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തൊഴിലാളികൾക്ക് അവരുടെ ജോലിസ്ഥലത്ത് തന്നെ തണുപ്പിച്ച പാത്രങ്ങളിൽ ശുദ്ധജലം എത്തിച്ച് നല്‍കും. കനത്ത ചൂടിനിടയില്‍ ഏറെ ആശ്വാസകരമാവുകയാണ് ഈ മാതൃകാ പ്രര്‍ത്തനമെന്ന് ചാരിറ്റി ഡെപ്യൂട്ടി ചെയർമാൻ മെഷാൽ അൽ അൻസാരി പറഞ്ഞു. കുവൈത്ത് സമൂഹത്തെ സേവിക്കുന്നതിനായി ഫുഡ് ബാങ്ക് നടത്തുന്ന ജീവകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾക്കും പരിശ്രമങ്ങൾക്കും കുവൈറ്റ് ഔഖാഫ് പബ്ലിക് ഫൗണ്ടേഷന്‍ നല്‍കുന്ന പിന്തുണയെ അദ്ദേഹം അഭിനന്ദിച്ചു. 

Related News