സ്വർണാഭരണം മോഷണം പോയി; വിദേശി അറസ്റ്റില്‍

  • 08/11/2021



കുവൈത്ത് സിറ്റി: സ്വർണാഭരണം മോഷണം പോയന്ന പരാതിയെ തുടര്‍ന്ന് സാല്‍ഹിയ സ്വർണ്ണാഭരണ കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്ന ഇറാനിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. 90,000 ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കടയുടമ പരാതി  നല്‍കിയതിനെത്തുടര്‍ന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ച  സെയിൽസ്മാനെ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പ്രോസിക്യൂഷന് കൈമാറി. 

Related News