കൊവിഡ് വാക്സിൻ മൂന്നാം ഡോസ് സ്വീകരിക്കാൻ വീണ്ടും ആഹ്വാനം ചെയ്ത് മന്ത്രിസഭ

  • 09/11/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിൻ മൂന്നാം ഡോസ് സ്വീകരിക്കാൻ വീണ്ടും പൗരന്മാരോടും താമസക്കാരോടും ആഹ്വാനം ചെയ്ത് മന്ത്രിസഭ. രണ്ടാം ഡോസ് ലഭിച്ച് ആറ് മാസം പിന്നിട്ടവർക്കാണ്  മൂന്നാം  ഡോസ് എടുക്കണമെന്നുള്ള നിർദേശം. ഇന്നലെ മന്ത്രിസഭാ യോ​ഗം ചേർന്നിരുന്നു. പ്രതിരോധശേഷി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയാണ് മന്ത്രിസഭ എടുത്ത് പറഞ്ഞത്. മെച്ചപ്പെട്ട സംരക്ഷണം നൽകുന്നതിനും സാമൂഹിക പ്രതിരോധശേഷി സംരക്ഷിക്കുകയും രാജ്യത്തെ ആരോഗ്യ സ്ഥിതിയുടെ സ്ഥിരത ഉറപ്പാക്കുന്നതിനും വേണ്ടിയാണിത്.

അതേസമയം, രാജ്യത്ത് കൊവിഡ് കണക്കുകൾ ഇപ്പോഴും കുറഞ്ഞ് വരുന്ന സാഹചര്യമാണെന്ന് ആരോ​ഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബാഹ് പറഞ്ഞു. പ്രതിദിന കൊവിഡ് കണക്കിലും കൊവിഡ് വാർഡുകളിലും തീവ്രപരിചരണ വിഭാ​ഗത്തിലും ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വലിയ  കുറവുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ കൊവി‍ഡ് സാഹചര്യത്തെ കുറിച്ച് മന്ത്രിസഭാ യോ​ഗത്തിൽ അദ്ദേഹം വിശദീകരണം നൽകി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News