കുവൈത്ത് സിറ്റിയിൽ അസ്സീമ മാൾ തുറന്നു

  • 09/11/2021

കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി ന​ഗരത്തിന്റെ ഹൃദയത്തിൽ രാജ്യത്തെ തന്നെ ഏറ്റവും വലിയ മാളുകളിൽ ഒന്നായ അസ്സീമ മാൾ പ്രവർത്തനം ആരംഭിച്ചു. കുവൈത്തിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ്, സിനിമ തീയേറ്റർ, ജിം, സ്പാ, റെസ്റ്ററെന്റുകൾ, അർബൻ പാർക്ക് എന്നിങ്ങനെയുള്ള സൗകര്യങ്ങളോടെ ആറ് നിലകളിലായാണ് മാൾ ഒരുക്കിയിട്ടുള്ളത്. 

സാൽഹിയ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള അസ്സീമ റിയൽ എസ്റ്റേറ്റ് കമ്പനിയാണ് മാൾ വികസിപ്പിച്ചിട്ടുള്ളത്. 380,000 ചതുരശ്ര മീറ്ററുകളിലാണ് മാളിന്റെ നിർമ്മാണം. അർബൻ പാർക്ക്, ഹൈപ്പർമാർക്കറ്റ്, സിനിമ, ഫുഡ് ആൻഡ് ബിവറേജസ് റീട്ടെയിൽ സ്റ്റോറുകൾ, കടലിന്റെ മനോ​ഹരമായ ദൃശ്യം നൽകുന്ന ഓഫീസ് ടവർ തുടങ്ങിയവയാണ് മാളിന്റെ പ്രധാന ആകർഷണങ്ങൾ. മികച്ച പാർക്കിം​ഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News