പുരുഷ ​ഗാർഹിക തൊഴിലാളികളെയും ഡ്രൈവർമാരെയും നിയമിക്കുന്നതിന് വെബ്‌സൈറ്റ് തുറന്ന് അൽ ദുറാ

  • 09/11/2021

കുവൈത്ത് സിറ്റി: ​ഗാർഹിക തൊഴിലാളികൾക്കായുള്ള അപേക്ഷകൾ ഇനി മുതൽ കമ്പനിയുടെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി സമർപ്പിക്കാനാകുമെന്ന് ഡൊമസ്റ്റിക്ക് വർക്കേഴ്സ് കമ്പനിയായ അൽ ദുറായുടെ ഡയറക്ടർ ബോർഡ് ചെയർമാൻ മുഹമ്മദ് അൽ ഒലായെൻ അറിയിച്ചു. തൊഴിലാളികളെ നൽകുന്ന രാജ്യങ്ങളിലെ ഏജൻസികളിൽ നിന്നുള്ള അപേക്ഷകളുടെ ലഭ്യതയ്ക്ക് അനുസരിച്ച് ക്രമേണ അപ്‌ലോഡ് ചെയ്യും.

ആദ്യഘട്ടത്തിൽ ഡ്രൈവർമാർക്കും പുരുഷന്മാരായ ​ഗാർഹിക തൊഴിലാളികൾക്കും വേണ്ടിയാണ് അപേക്ഷകളുള്ളത്. ​ഗാർഹിക തൊഴിലാളികളെ നിയമിക്കുന്ന സാ​ഹചര്യങ്ങൾ ചിലർ ചൂഷണം ചെയ്യുന്നതിന് തടയുന്നതിനായി നിയമനം വേ​ഗത്തിലാക്കണമെന്നുള്ള ആവശ്യങ്ങൾ ഉയരുന്നതിനിടെയാണ് ഈ പ്രഖ്യാപനം വന്നിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News