ക്ലിനിക്കിൽ വച്ച് മർദ്ദിച്ചു; ഡെന്റിസ്റ്റിനെതിരെ അധ്യാപികയുടെ പരാതി

  • 11/11/2021

കുവൈത്ത് സിറ്റി: ക്ലിനിക്കിൽ വച്ച് ഡെന്റിസ്റ്റ് ആക്രമിച്ചതായും മർദ്ദിച്ചതായും ഒരു അധ്യാപിക പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ചൂണ്ടിൽ മുറിവേറ്റതിന്റെയും ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ മർദ്ദനത്തിൽ പരിക്കേറ്റതിന്റെയും മെഡിക്കൽ റിപ്പോർട്ട് സഹിതമാണ് അധ്യാപിക പരാതി നൽകിയിട്ടുള്ളത്. ജഹ്റ ​ഗവർണറേറ്റിലെ ക്ലിനിക്കിൽ താനും സ്വദേശിയായ  വനിതാ ഡെന്റിസ്റ്റും തമ്മിൽ തർക്കമുണ്ടായെന്ന് പരാതിയിൽ പറയുന്നത്.

തർക്കം കടുത്തപ്പോൾ തന്നെ ഡെന്റിസ്റ്റ് ആക്രമിക്കുകയായിരുന്നു. വിഷയത്തിൽ ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ നടത്തണമെന്നും ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ സത്യം വ്യക്തമാകുമെന്നും അധ്യാപിക പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പൊലീസ് ഡെന്റിസ്റ്റിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News