നിയമലംഘകരുടെ അറസ്റ്റ് തുടരുന്നു; അനധികൃത താമസക്കാരെ നാടുകടത്തി

  • 14/11/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ ആറു മാസത്തിനിടയില്‍ അറസ്റ്റ് ചെയ്ത  നിയമ ലംഘകരില്‍ 2221 വിദേശികളെ  നാട് കടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്തൊട്ടാകെയുള്ള അനധികൃത വിദേശികളെ കണ്ടെത്താനുള്ള പ്രചാരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ വ്യാപക പരിശോധനയില്‍ ആയിരക്കണക്കിന് പേരെയാണ് പിടികൂടിയത്. 

ഈ കാലയളവില്‍  അനധികൃതമായി പ്രവര്‍ത്തിച്ച 22 ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഓഫീസുകളും സ്‌പോൺസർമാരില്‍ നിന്നും ഒളിച്ചോടിയ  നിരവധി ഗാര്‍ഹിക തൊഴിലാളികളേയും പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. തങ്ങളുടെ സ്പോൺസർഷിപ്പിൽ ഇല്ലാത്ത ഒരു തൊഴിലാളിക്കും അഭയം നൽകരുതെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും വിദേശികളോടും അഭ്യര്‍ഥിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News