കുവൈറ്റ് മൊബൈൽ ഐഡി ആപ്പിൽ ഇനി ഡ്രൈവിംഗ് ലൈസൻസും

  • 14/11/2021


കുവൈത്ത് സിറ്റി: കുവൈത്ത് മൊബൈൽ ഐ‍ഡി ആപ്ലിക്കേഷന്റെ പുത്തൻ പതിപ്പ് പബ്ലിക്ക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുറത്തിറക്കി. നിരവധി പ്രധാനപ്പെട്ട അപ്‍ഡേറ്റുകളാണ് പുതിയ പതിപ്പിൽ വന്നിട്ടുള്ളത്. ആദ്യ ഘട്ടം എന്ന നിലയിൽ വിവിധ സർക്കാർ ഐഡന്റിറ്റികൾക്കും രേഖകൾക്കുമായി സംയോജിത ഇ-വാലറ്റ്, ഡ്രൈവിംഗ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

വിവിധ സർക്കാർ ഏജൻസികളുമായി എളുപ്പത്തിൽ സർക്കാർ രേഖകൾ ലിങ്ക് ചെയ്യുന്നതിനും ഒപ്പം ആഭ്യന്തര, ആരോ​ഗ്യ മന്ത്രാലയത്തിലെ രേഖകൾ ലഭിക്കുന്നതിനും സഹായകരമാണ് ഇ-വാലറ്റ്. ക്യുആർ കോഡിലൂടെ രേഖകളു‌ടെ വാലിഡ‍ിറ്റി ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോർ​ഗറ്റ് പാസ്‍വേഡ് ഓപ്ഷനും പുതിയ പതിപ്പിൽ ഉണ്ട്

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News