കുവൈത്തിൽ ആശങ്കയേറ്റി ആത്മഹത്യാകണക്കുകൾ, ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്തിട്ടുള്ളത് ഇന്ത്യക്കാർ

  • 23/11/2021

 കുവൈത്ത് സിറ്റി: രാജ്യത്ത് ആശങ്കയേറ്റി ആത്മഹത്യാകണക്കുകൾ. രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരുടെ കണക്കിൽ ​ഗണ്യമായ വർധനയുണ്ടെന്നാണ് സർക്കാർ പഠനങ്ങൾ വ്യക്തമാക്കുന്നത്. 2014നും 2018നും ഇടയിൽ പൗരന്മാരും താമസക്കാരുമായി 300 പേരാണ് സ്വയം ജീവിതം അവസാനിപ്പിച്ചത്. പൊലീസ് സ്റ്റേഷനിലെ വിവരപ്രകാരം 2019 ജനുവരി മുതൽ 2021 നവംബർ വരെ 302 ആത്മഹത്യകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് എട്ട് വർഷത്തിനിടെ ആകെ 602 ആത്മഹത്യകളാണ് ആകെ രാജ്യത്ത് ഉണ്ടായിട്ടുള്ളത്. ആത്മഹത്യാ ചെയ്തിട്ടുള്ളവരിൽ മിക്കവാറും തൂങ്ങിമരണമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

സ്ത്രീകളേക്കാൾ പുരുഷന്മാരാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. കൂടുതലായും ​ഗാർഹിക തൊഴിലാളികളും ചെറിയ ജോലികൾ ചെയ്യുന്നവരുമാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. 19നും 35നും ഇടയിൽ പ്രായമുള്ള 297 പേരാണ് ആത്മഹത്യ ചെയ്തിട്ടുള്ളത്. അതായത് ആകെയുള്ളതിൽ 60.6 ശതമാനവും ഈ പ്രായവിഭാ​ഗത്തിൽ നിന്നുള്ളവരാണ്. ആത്മഹത്യ ചെയ്തവരിൽ 81.1 ശതമാനവും പുരുഷന്മാരാണ്. കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ കണക്ക് നോക്കുമ്പോൾ 60.2 ശതമാനവുമായി ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്തിട്ടുള്ളത് ഇന്ത്യക്കാരാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 179 ഇന്ത്യക്കാരും, 22 സ്വദേശികളും, 8 ഈജിപ്തുകാരും, 3 ഇറാനികളും, 2 സുഡാനികളും എന്നിങ്ങനെയാണ് ആത്മഹത്യചെയ്തവരുടെ കണക്കുകൾ. 

2014 മുതൽ 2018 വരെയുള്ള കാലയളവിൽ ആത്മഹത്യാ സൂചികയിൽ കുറവ് സംഭവിച്ചിട്ടുണ്ട് , 100,000 നിവാസികളിൽ   3.2ൽ നിന്ന് 2.3 ആയി കുവൈറ്റിലെ ആത്മഹത്യാ സൂചികയിൽ നേരിയ കുറവുണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു, എന്നാൽ സാമ്പത്തികമായി താഴെക്കിടയിലുള്ള  തൊഴിലാളികൾക്കും വീട്ടുജോലിക്കാർക്കും ഇടയിൽ ആത്മഹത്യാപ്രശ്നം ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News