കുവൈത്തിലും ഗോൾഡൻ വിസ, പ്രവാസികൾക്ക് 15 വർഷം വരെ റെസി‍ഡൻസി അനുവദിച്ചേക്കും.

  • 23/11/2021

കുവൈത്ത് സിറ്റി: സാമ്പത്തിക വൈവിധ്യവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി പ്രവാസികളായ നിക്ഷേപകർക്ക് അഞ്ച് മുതൽ 15 വരെ റെസി‍‍ഡൻസി അനുവദിക്കുന്നതിനെ കുറിച്ച് ആലോചനകൾ നടക്കുന്നതായി വൃത്തങ്ങൾ വെളിപ്പെടുത്തി. കമ്പനികളുടെയും കൊമേഴ്സൽ പദ്ധതികളുടെയും ഉടമകൾ, ചില ബിസിനസുകളുടെ സിഇഒകൾ തുടങ്ങിയവർക്കാണ് ഇത്രയും നീണ്ട കാലം റെസി‍ഡൻസി അനുവദിക്കുക. നിലവിൽ യൂ. എ. ഇ അടക്കമുള്ള അയൽ  രാജ്യങ്ങളിലെ ഗോൾഡൻ വിസ പോലുള്ള നടപടികളൾക്ക്  സമാനമായാണ് കുവൈത്തും ചിന്തിക്കുന്നത്.

സ്‌പോൺസർഷിപ്പ് സംവിധാനത്തിന്റെ ആവശ്യം ഇല്ലാതെ തന്നെ റെസിഡൻസി സംവിധാനവും വർക്ക് പെർമിറ്റുകളും ഭേദഗതി ചെയ്യാനുള്ള നീക്കത്തിലാണ് സർക്കാർ എന്ന് വൃത്തങ്ങൾ പറഞ്ഞു. ദേശീയ സമ്പദ്‍വ്യവസ്ഥയ്ക്ക് സഹായകരമായി പ്രവർത്തിക്കുന്ന പ്രവാസികൾക്ക് വേണ്ടിയാണിത്. പുതിയ റെസിഡൻസി സമ്പ്രദായത്തിന്റെ ​ഗുണകരമാകുന്ന വശങ്ങൾ ബന്ധപ്പെട്ട അതോറിറ്റികൾ തിരിച്ചറിഞ്ഞതോടെ നടപടികൾ പ്രായോഗികമായ രീതിയിൽ ആരംഭിച്ചതായും വൃത്തങ്ങൾ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News