കുവൈത്തിൽ ഈ വർഷം കൊടും തണുപ്പ് ; കനത്ത മഴയ്ക്കും സാധ്യത

  • 23/11/2021

കുവൈത്ത് സിറ്റി: ഈ വർഷത്തെ ശൈത്യകാലത്ത് തണുപ്പ് കഠിനമായിരിക്കുമെന്ന് കാലാവസ്ഥ വിദ​​ഗ്ധരുടെ പ്രവചനം. എന്നാൽ, കനത്ത മഴയും സാധാരണ മഴയും മാറി മാറി വരുന്നമെന്നും വിദ​​ഗ്ധർ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ, തെക്കൻ, പടിഞ്ഞാറൻ ആഫ്രിക്കൻ ന്യൂനമർദം രാജ്യത്ത് അനുഭവപ്പെട്ടെന്ന് കാലാവസ്ഥ വിദ​ഗ്ധൻ മുഹമ്മദ് കരം വിശദീകരിച്ചു. ഇന്ന് കൂടുതൽ മേഘാവൃതമാകുകയും അത് മഴയിലേക്ക് നയിക്കുകയും ചെയ്യും.

എന്നാൽ, നാളെ കാലാവസ്ഥ സാധാരണ നിലയിലേക്ക് മാറും. മഴയ്ക്ക് വളരെ കുറവ് സാധ്യത മാത്രമേയുള്ളൂ. കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുന്നതോടെ ഈ ആഴ്ച അവസാനം വരെ ഈ കാലാവസ്ഥ തന്നെ തുടരും. അതേസമയം, നാളെ മുതൽ രാത്രി സമയങ്ങളിൽ താപനില ശരാശരി ഒമ്പത് ഡി​ഗ്രി സെൽഷ്യസിലേക്ക് താഴുമെന്നും അദ്ദേഹം പറഞ്ഞു. സമാനമായ നിലയിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വിദ​ഗ്ധൻ ഇസ്സാ റമദാനും പ്രതികരിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News