മഹാമാരി: കുവൈത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാരുടെ എണ്ണം കുറഞ്ഞു, സർക്കാർ മേഖലയിൽ വൻ വർധന

  • 23/11/2021

കുവൈത്ത് സിറ്റി: കൊവി‍ഡ് മഹാമാരി മൂലം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാരുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ. മുൻവർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2020ൽ ചെറിയ കുറവാണ് വന്നിട്ടുള്ളത്. അതേസമയം, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാരുടെ എണ്ണത്തിൽ വൻ വർധനയുണ്ട്. എന്നാൽ, ഇരുമേഖലകളിലും പ്രവാസികളുടെ എണ്ണത്തിൽ കുറവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു.

സെൻട്രൽ അഡ‍്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് കണക്ക് അനുസരിച്ച് 2020ൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പൗരന്മാരുടെ എണ്ണം 73,303 ആണ്. മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 534 പേരുടെ കുറവാണ് വന്നിട്ടുള്ളത്. അതേസമയം, സർക്കാർ മേഖലയിൽ പുതിയതായി 8442 കുവൈത്തി പൗരന്മാർ കൂടെ ജോലിക്ക് കയറിയെന്നാണ് കണക്കുകൾ പറയുന്നത്. ഇതോടെ ആകെ പൗരന്മാരുടെ എണ്ണം 323,358 ആയി. 2019ൽ ഇത് 314,916 ആയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News