ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ചു

  • 23/11/2021

കുവൈത്ത് സിറ്റി : ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിനെ കുവൈത്ത് പ്രധാനമന്ത്രിയായി നിയമിച്ചു. ഇത് സംബന്ധമായ ഉത്തരവ് കുവൈത്ത് അമീര്‍ ഷേയ്ഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് പുറപ്പെടുവിച്ചു. നേരത്തെ മന്ത്രിസഭ പുനസംഘടുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മന്ത്രിസഭ രാജി വച്ചത്. പാർലമെന്‍റും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിന്‍റെ താല്പര്യപ്രകാരം നടക്കുന്ന ദേശീയ സംവാദത്തിന്‍റെ ചുവടുപിടിച്ചാണ് കാബിനറ്റ് പുനസ്സംഘടിപ്പിക്കുന്നത്. പുതിയ മന്ത്രിമാരെ നിയമിക്കുവാന്‍ പ്രധാനമന്ത്രിക്ക് അമീര്‍ നിര്‍ദ്ദേശം നല്‍കി. ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് മന്ത്രിസഭ രാജിവെക്കുന്നത്.പാര്‍ലമെന്റിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കുകയും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ ഉള്‍പ്പെടുത്തിയുമായിരിക്കും പുതിയ മന്ത്രിസഭ പുനസംഘടുപ്പിക്കുമെന്നാണ് അറിയുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News