വിദേശികള്‍ക്ക് ദീര്‍ഘകാല റെസിഡൻസി നല്‍കുവാന്‍ ഒരുങ്ങി കുവൈത്ത്

  • 23/11/2021

കുവൈത്ത് സിറ്റി : വിദേശികള്‍ക്ക് ദീര്‍ഘകാല റെസിഡൻസി നല്‍കുവാന്‍ ഒരുങ്ങി കുവൈത്ത്. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായി പ്രാദേശിക അറബിക് ദിനപത്രമായ അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.തുടക്കത്തില്‍ പ്രവാസി നിക്ഷേപകർക്കും തിരഞ്ഞെടുത്ത കച്ചവട സ്ഥാപനങ്ങളുടെ  സിഇഒമാർ എന്നീവര്‍ക്കായിരിക്കും അനുമതി നല്‍കുക. ഇതോടെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന സ്‌പോൺസർഷിപ്പ് സംവിധാനത്തിന് അറുതിയാകും. ഇത്തരത്തില്‍ താമസ രേഖ ലഭിക്കുന്നവര്‍ക്ക് നേരിട്ട് റെസിഡൻസി സംവിധാനവും വർക്ക് പെർമിറ്റും പുതുക്കുവാന്‍ സാധിക്കും.  

രാജ്യത്തിനകത്ത് നിക്ഷേപ പദ്ധതികൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന വിദേശികളാണ്  പുതിയ ആനുകൂല്യത്തിന് അര്‍ഹാരാകുക.  15 വർഷം വരെ താമസാനുമതി നല്‍കുവാനാണ് ആലോചിക്കുന്നതെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദീര്‍ഘകാലത്തേക്ക് താമസാനുമതി നല്‍കുന്നത് രാജ്യത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനുള്ള പദ്ധതിക്ക് കരുത്ത് പകരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ പറഞ്ഞു. 

Related News