കോവാക്സിനെടുത്ത് കുവൈത്തിലേക്ക് തിരിച്ചുവരാനാകാത്ത ഇന്ത്യക്കാർക്കായി ‘രജിസ്‌ട്രേഷൻ ഡ്രൈവ്’ ആരംഭിച്ചതായി ഇന്ത്യൻ എംബസ്സി

  • 23/11/2021

കുവൈറ്റ് സിറ്റി : കോവാക്സിനെടുത്ത് (COVAXIN) കുവൈത്തിലേക്ക് തിരിച്ചുവരാനാകാത്ത നാട്ടിൽ കുടുങ്ങിയ  ഇന്ത്യക്കാർക്കായി ‘രജിസ്‌ട്രേഷൻ ഡ്രൈവ്’ ആരംഭിച്ചതായി ഇന്ത്യൻ എംബസി. ആവശ്യമായ ഏകോപനത്തിനും പ്രശ്നങ്ങൾ നേരിടുന്ന  പൗരന്മാരെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട കുവൈറ്റ്  അധികാരികളുമായി അഭിസംബോധന ചെയ്‌ത്‌  പ്രശ്ന പരിഹാരത്തിനും വേണ്ടിയാണ് ‘രജിസ്‌ട്രേഷൻ ഡ്രൈവ്’ ആരംഭിക്കുന്നതെന്ന്  ഇന്ത്യൻ എംബസ്സി  വാർത്താ കുറിപ്പിൽ അറിയിച്ചു. 

നേരത്തെ  ഡ്രൈവിൽ രജിസ്റ്റർ ചെയ്തവരും ഈ പ്രശ്നം നേരിടുന്നവരുമായ എല്ലാവർക്കും ഗൂഗിൾ ഫോം ഓൺലൈനായി പൂരിപ്പിച്ച് ഈ ഡ്രൈവിനായി രജിസ്റ്റർ ചെയ്യാം: https://forms.gle/ce3b9ETGJAeTJZku9

ഈ വിഷയത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ  എംബസി  വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും ലഭിക്കും, അപ്‌ഡേറ്റുകൾക്കായി എംബസിയുടെ വെബ്‌സൈറ്റും (www.indembkwt.gov.in) സോഷ്യൽ മീഡിയ അക്കൗണ്ടും (Twitter: @indembkwt, Facebook: @indianembassykuwait) പിന്തുടരുക.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News