ഒമിക്രോൺ അശങ്കക്കിടെ നിരക്ക് ഉയർത്തി വിമാന കമ്പനികൾ

  • 29/11/2021


മ​സ്ക​ത്ത്: കൊ​റോ​ണ വൈ​റ​സിന്റെ പു​തി​യ വ​ക​ഭേ​ദം ലോ​ക​ത്ത് ആ​ശ​ങ്ക പ​ര​ത്തു​ന്ന​തി​നി​ടെ കേ​ര​ള​ത്തി​ലേ​ക്ക് ബ​ജ​റ്റ് എ​യ​ര്‍​ലൈ​ന്‍​സെ​ന്ന ഓമനപ്പേരില്‍ അ​റി​യ​പ്പെ​ടു​ന്ന എ​യ​ര്‍​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് പോ​ലും ഇ​ടാ​ക്കു​ന്ന​ത് ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കു​ക​ള്‍.

വെ​ക്കേ​ഷ​ന് ഇ​ന്ത്യ​ന്‍ സ്​​കൂ​ളു​ക​ള്‍ അ​ട​ക്കാ​നി​രി​ക്കെ നി​ര​വ​ധി പേ​ര്‍ യാ​ത്ര ചെയ്യാനൊരുങ്ങുമ്ബോഴാണ്‌ വി​മാ​ന കമ്ബനികള്‍ ഉ​യ​ര്‍​ന്ന നി​ര​ക്കു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ഇ​തോ​ടെ ബ​ജ​റ്റ് വി​മാ​ന​മാ​യ എ​യ​ര്‍​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും ഒ​മാ​ന്‍ എ​യ​റും ത​മ്മി​ല്‍ ടി​ക്ക​റ്റ് നി​ര​ക്കു​ക​ളി​ല്‍ വ​ലി​യ അ​ന്ത​രം ഇ​ല്ലാ​താ​യി.

ഡി​സം​ബ​ര്‍ ര​ണ്ടാം​വാ​രം മു​ത​ല്‍ ജ​നു​വ​രി മൂ​ന്നാം​വാ​ര​ത്തി​നു​ള്ളി​ല്‍ ഇ​ന്ത്യ​യി​ല്‍ പോ​യി വ​രാ​ന്‍ ടി​ക്ക​റ്റ് നി​ര​ക്ക് മാ​ത്രം ചു​രു​ങ്ങി​യ​ത് 275 റി​യാ​ലെ​ങ്കി​ലും വേ​ണ്ടി​വ​രും. ഡി​സം​ബ​ര്‍ ആ​ദ്യം മു​ത​ല്‍​ത​ന്നെ മ​സ്ക​ത്തി​ല്‍ ​നി​ന്ന് കേ​ര​ള​ത്തി​ലെ എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു​മു​ള്ള ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ 100 റി​യാ​ല്‍ ക​ട​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ല്‍​ നി​ന്ന് മ​സ്ക​ത്തി​ലേ​ക്കു​ള്ള ടി​ക്ക​റ്റ് നി​ര​ക്കു​ക​ളും ഉ​യ​ര്‍​ന്നു​ത​ന്നെ നി​ല്‍​ക്കു​ക​യാ​ണ്. ജ​നു​വ​രി ആ​ദ്യ വാ​ര​ത്തി​ലെ ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ ടി​ക്ക​റ്റ്​ നി​ര​ക്കു​ക​ള്‍ വ​ണ്‍​വേ​ക്ക് 215 റി​യാ​ല്‍ വ​രെ എ​ത്തു​ന്നു​ണ്ട്.

മ​സ്ക​ത്ത്-​കോ​ഴി​ക്കോ​ട്-​മ​സ്ക​ത്ത് സ​ക്ട​റി​ല്‍ ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ താ​ര​ത​മ്യേ​ന കു​റ​വാ​യി​രു​ന്നു. സ​ലാം എ​യ​റി​ന്റെ സാ​ന്നി​ധ്യ​മാ​യി​രു​ന്നു ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ കു​റ​യാ​ന്‍ കാ​ര​ണം. മ​സ്ക​ത്തി​ല്‍​നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ 70 റി​യാ​ലി​ന് വ​രെ ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഡി​സം​ബ​ര്‍ 15നുേ​ശ​ഷം സ​ലാം എ​യ​ര്‍ കേ​ര​ള സെ​ക്ട​റിലെക്ക് ടി​ക്ക​റ്റു​ക​ള്‍ ബു​ക്കി​ങ് ന​ട​ത്തു​ന്ന​ത് നി​ര്‍​ത്തി​വെ​ച്ച​തോ​ടെ ആ​ശ്വാ​സ​വും നി​ല​ച്ചു.

മ​സ്ക​ത്തി​ല്‍​ നി​ന്ന് കോ​ഴി​ക്കോ​ടേ​ക്കു​ള്ള എ​യ​ര്‍​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സിന്റെ ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ അ​ധി​ക ദി​വ​സ​ങ്ങ​ളി​ലും 106 റി​യാ​ലാ​ണ്. ഡി​സം​ബ​ര്‍ അ​വ​സാ​നം മാ​ത്ര​മാ​ണ് 85 റി​യാ​ലാ​യി കു​റ​യു​ന്ന​ത്. കോ​ഴി​ക്കോട്​ നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് എ​യ​ര്‍​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് 134 മു​ത​ല്‍ 215 റി​യാ​ല്‍ വ​രെ ഈ​ടാ​ക്കു​ന്നു​ണ്ട്. ജ​നു​വ​രി അ​ഞ്ച്, ഏ​ഴ് തീ​യ​തി​ക​ളി​ല്‍ 215 റി​യാ​ല്‍ നി​ര​ക്കാ​ണ്​ ഇടാ​ക്കു​ന്ന​ത്. കൊ​ച്ചി​യി​ല്‍​ നി​ന്ന്​ ജ​നു​വ​രി മൂ​ന്നി​ന് മ​സ്ക​ത്തി​ലേ​ക്ക് വ​രു​ന്ന​വ​രി​ല്‍​ നി​ന്ന്​ 229 റി​യാ​ലാ​ണ് നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​ത്. കൊ​ച്ചി​യി​ല്‍​ നി​ന്ന് ജ​നു​വ​രി 21ന് ​ശേ​ഷ​മാ​ണ് നി​ര​ക്കു​ക​ള്‍ 177 റി​യാ​ലി​ലെ​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും ക​ണ്ണൂ​രി​ല്‍ ​നി​ന്നും മ​സ്ക​ത്തി​ലേ​ക്ക് ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ല്‍ 188 റി​യാ​ലാ​ണ് നി​ര​ക്ക്. മ​സ്ക​ത്തി​ല്‍ ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും ഡി​സം​ബ​ര്‍ അ​വ​സാ​നം വ​രെ 100 റി​യാ​ലി​ല്‍ കൂ​ടു​ത​ല്‍​ ത​ന്നെ​യാ​ണ് നി​ര​ക്കു​ക​ള്‍ ഈ​ടാ​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ല്‍​നി​ന്ന് മ​സ്ക​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​നു​ള്ള നി​ര​ക്കു​ക​ള്‍ ഉ​യ​ര്‍​ന്നു​ത​ന്നെ നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ള്‍ പ​ല​രും നാ​ട്ടി​ല്‍ പോകാന്‍ മ​ടി​ക്കു​ക​യാ​ണ്. കു​റ​ഞ്ഞ ശ​മ്ബ​ള​ക്കാ​രാ​യ ഇ​വ​രി​ല്‍ ചി​ല​ര്‍ വ​ര്‍​ഷ​ങ്ങ​ളാ​യി നാ​ട്ടി​ല്‍ േപാ​വാ​ത്ത​വ​രാ​ണ്. കേ​ര​ള​ത്തി​ല്‍​ നി​ന്നു​ള്ള ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ല്‍ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​രി​ല്‍ പ​ല​രും. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന ക​മ്ബ​നി​ക​ള്‍​ക്ക് അ​നു​വാ​ദം ല​ഭി​ക്കു​മെ​ന്നും അ​തു​വ​ഴി ടി​ക്ക​റ്റ് നി​ര​ക്കു​ക​ള്‍ കു​റ​യു​മെ​ന്നും പ​ല​രും കാ​ത്തി​രു​ന്നെ​ങ്കി​ലും പു​തി​യ വ​ക​ഭേ​ദം ഭീ​തി പ​ര​ത്തി​യ​തോ​ടെ ആ ​പ്ര​തീ​ക്ഷ​യും അ​വ​സാ​നി​ച്ചി​ട്ടു​ണ്ട്.

Related News