പ്രവാസികള്‍ക്ക് ഒമാനിലേക്ക് പ്രവേശിക്കാന്‍ രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കി

  • 27/12/2021

മസ്‌കറ്റ്: ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസ്സിനും അതിന് മുകളിലുമുള്ള പ്രവാസികള്‍ക്ക് രണ്ട് ഡോസ് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി സുപ്രീം കമ്മറ്റിയുടെ ഉത്തരവ്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലവും ഹാജരാക്കണം. 

പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നു. ജനുവരി 31 വരെ ഈ തീരുമാനം നിലനില്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്‌സ്വാന, സിംബാബ്വെ, ലസൂട്ടു, സ്വാസിലാന്‍ഡ്, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീം കമ്മറ്റി പിന്‍വലിച്ചു. 

Related News