ഒമാനിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മരിച്ചു

  • 28/12/2021

മസ്‍‌കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കന്യാകുമാരി സ്വദേശി മരിച്ചു. തമിഴ്‍നാട് കന്യാകുമാരി കുട്ടാകരയ് സ്വദേശി വയൽകാരയ് വീട്ടിൽ കോലാപ്പ പിള്ളയുടെ മകൻ സുഭാഷ് (44) ആണ് മരിച്ചത്.

ഒമാൻ നിസ്‌വയിൽ വെച്ചാണ് വാഹനാപകടം ഉണ്ടായത്. ഞായറാഴ്‍ച വൈകുന്നേരം നിസ്‌വ സുൽത്താൻ ഖാബൂസ് പള്ളിക്ക് സമീപം വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്നായിരുന്നു മരണം. പുതിയ വിസയിൽ ഡിസംബർ 19നാണ് സുഭാഷ് ഒമാനിലെത്തിയത്. അമ്മ - രാധാ ഭായ്. ഭാര്യ - നിഷ. 

Related News