കെ റെയിൽ പദ്ധതി നടപ്പാക്കുന്ന കാര്യം പുനരാലോചിക്കണം; മുഖ്യമന്ത്രിയോട് കൈകൂപ്പി അഭ്യർത്ഥിച്ച് മേധാ പട്കർ

  • 09/01/2022

തൃശ്ശൂർ: കെ റെയിൽ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ പുനരാലോചന നടത്തണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ ആവശ്യപ്പെട്ടു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് കൈ കൂപ്പി അഭ്യർത്ഥിക്കുകയാണ് എന്നുെ  മേധാ പട്കർ പറഞ്ഞു,

സിൽവർ ലൈൻ പദ്ധതി പശ്ചിമ ഘട്ടത്തെ അപകടത്തിൽ ആക്കും. പ്രകൃതി വിഭവങ്ങളുടെ മൂല്യം ഭരണാധികാരികൾ മനസിലാക്കുന്നില്ല. 

ജലം ഒഴുക്ക് തടസപ്പെടും. ഇതിന്റെ ഭവിഷ്യത്ത് കേരളം ഇപ്പൊ തന്നെ അനുഭവിച്ചു കഴിഞ്ഞു. പദ്ധതി എങ്ങനെ പ്രകൃതിയെ ബാധിക്കും എന്നു പഠനം പോലും നടന്നിട്ടില്ല എന്നും മേധാ പട്കർ അഭിപ്രായപ്പെട്ടു. മേധാ പട്കർ നാളെ  കോഴിക്കോട് കെ റെയിൽ സർവേ പ്രദേശങ്ങൾ സന്ദർശിക്കും. 

Related News