കോവിഡ്: സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതൽ ഓൺലൈനാക്കി

  • 15/01/2022

തിരുവനന്തപുരം:  കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോടതികൾ  തിങ്കളാഴ്ച മുതൽ ഓൺലൈനായി പ്രവർത്തിക്കും. ഹൈക്കോടതിയുടെയും കീഴ്ക്കോടതികളിലെയും നടപടികളാണ് ഓൺലൈനാക്കിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി. പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ടാകും.

 പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയിൽ പ്രവേശനം അനുവദിക്കുക. തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ നേരിട്ട് വാദം കേൾക്കൂ. ജില്ലാ മജിസ്ട്രേറ്റ് ഇക്കാര്യം പരിശോധിക്കണം. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയിൽ ഹൈക്കോടതി ഫുൾ കോർട്ട് സിറ്റിങ് നടത്തിയാണ് തീരുമാനമെടുത്തത്. കോടതി പ്രവർത്തനം ഓൺലൈനാക്കുന്നതിൽ ബാർ കൗൺസിലിന്റെയും അഡ്വക്കേറ്റ് അസോസിയേഷന്റെയും അഭിപ്രായവും തേടിയിരുന്നു.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മത ചടങ്ങുകള്‍ക്കും ബാധകമാക്കി. ടി.പി.ആര്‍ 20ന് മുകളിലുള്ള സ്ഥലങ്ങളില്‍ മതചടങ്ങുകള്‍ക്ക് 50 പേര്‍ക്കുമാത്രം അനുമതി നല്‍കും.  

Related News