ആദ്യം വീട് വാടകയ്ക്കെടുക്കും; പിന്നീട് ഒരു മുറിയ്ക്ക് വാങ്ങിയിരുന്നത് 3500 രൂപ, പായ്യാമ്പലത്ത് അനാശാസ്യ പ്രവർത്തനത്തിന് സൗകര്യം ചെയ്തുകൊടുത്ത രണ്ടുപേർ പിടിയിൽ

  • 10/02/2022

കണ്ണൂർ: പയ്യാമ്ബലം ബീച്ചിന് സമീപം വാടകയ്ക്കെടുത്ത വീട്ടിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്താൻ സൗകര്യം ചെയ്തുകൊടുത്ത രണ്ടുപേർ അറസ്റ്റിൽ. തോട്ടട സ്വദേശി പ്രശാന്ത് കുമാർ (48) ഇയാളുടെ സഹായിയായ ബംഗാൾ സ്വദേശി ദേവനാഥ് ബോസ് (29) എന്നിവരാണ് കണ്ണൂർ ടൗൺ പോലീസിന്റെ പിടിയിലായത്. പയ്യാമ്ബലത്തെ 'ലവ്ഷോർ' എന്ന് പേരുളള വീടിന്റെ എട്ട് മുറികളിൽ അഞ്ചിലും പൊലീസ് എത്തുമ്‌ബോൾ ഇടപാടുകാർ ഉണ്ടായിരുന്നു. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ വനിതാ പൊലീസ് അടക്കം എത്തി ഇവരെയെല്ലാം കസ്റ്റഡിയിലെടുത്തു. ഇവർ പ്രായപൂർത്തിയായവരും പരസ്പര സമ്മതത്തോടെയും എത്തിയതെന്ന് വ്യക്തമായതോടെ ഇവരെ വിട്ടയച്ചു.

പിടിയിലായ ഇരുവരിൽ നിന്നും പണം കണ്ടെത്തിയിട്ടുണ്ട്. മൂന്ന് കോളേജ് വിദ്യാർത്ഥിനികളും ഒരു ഫിസിയോ തെറാപ്പിസ്റ്റുമാണ് സ്ത്രീകളായി ഉണ്ടായിരുന്നത്. പാനൂർ, മയ്യിൽ, തളിപ്പറമ്ബ്, കൂത്തുപറമ്ബ് സ്വദേശിനികളാണ് ഇവർ. ബംഗളൂരുവിൽ മകളോടൊപ്പം താമസിക്കുന്ന വയോധികയുടെ ഉടമസ്ഥതയിലുളളതാണ് വീട്. ഒന്നരവർഷം മുൻപ് വാടകയ്ക്കെടുത്തെന്ന് പ്രശാന്ത് കുമാർ അറിയിച്ചെങ്കിലും ഇത് തെളിയിക്കുന്ന രേഖകളൊന്നും കിട്ടിയില്ല.

കഴിഞ്ഞ കുറച്ചുമാസക്കാലമായി പയ്യാമ്ബലത്ത് വാടക വീടെടുത്ത സുനിൽ കുമാർ കമിതാക്കൾക്ക് ഓരോ മുറിവാടകയ്ക്കു നൽകിയാണ് പണംവാങ്ങിയിരുന്നത്. മതിയായ രേഖകളില്ലാതെയാണ് ഈ വീട് ഹോംസ്റ്റേയായി പ്രവർത്തിച്ചതെന്നും അഞ്ചോളം മുറികളിൽ കമിതാക്കളെ കണ്ടെത്തിയതായും രജിസ്റ്റർ പരിശോധിച്ചപ്പോൾ ഇരുപതോളം പേർ കഴിഞ്ഞദിവസം ഇവിടെ വന്നു പോയതായും വ്യക്തമായതായി കണ്ണൂർ ടൗൺ സിഐ ശ്രീജിത് കോടേരി അറിയിച്ചു.

ലോഡ്ജിന്റെ മറ്റു ഹോംസ്റ്റേയുടെ ലൈസൻസില്ലാത്തതിനാൽ ഉടമയെയും സഹായിയെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. പോലീസ് റെയ്ഡു നടക്കുന്നസമയത്ത് അഞ്ചുമുറികളിൽ കണ്ടെത്തിയ കമിതാക്കളെ പോലിസ് ചോദ്യം ചെയ്തു. ഉഭയകക്ഷി സമ്മതപ്രകാരമാണ് കമിതാക്കൾ എത്തിയതെന്നു അറിയിച്ചതിനാൽ ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു. എന്നാൽ പയ്യാമ്ബലത്തെ ഈ വീട് കേന്ദ്രീകരിച്ചു പെൺവാണിഭം നടന്നിരുന്നുവെന്നതിന് പോലീസിന് തെളിവു ലഭിച്ചിട്ടില്ല.

കണ്ണൂരിലെ വിവിധ ഫ്ളാറ്റുകളിലും അപാർട്ടുമെന്റുകളിലും ഇതിനുസമാനമായി അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും കൊവിഡ് കാലത്ത് ഇത്തരം പ്രവണതകൾ വർധിച്ചുവന്നിട്ടുണ്ടെന്നും ഇതിനെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും കണ്ണൂർ ഹൗസ് പോലീസ് ഓഫിസർ ശ്രീജിത്ത് കോടേരി അറിയിച്ചു. പിടിയിലായവരിൽ പലരും വിവാഹിതരും വിവിധ ഉദ്യോഗസ്ഥരുമാണെന്നാണ് പൊലിസ് നൽകുന്ന സൂചന. ഐടി പ്രൊഫഷനലുകൾ, ബിസിനസുകാർ, രാഷ്ട്രീയ ബന്ധമുള്ളവർ എന്നിവരൊക്കെ ഇവിടെ വന്നുപോകാറുണ്ടെന്ന വിവരവും ലഭിച്ചിട്ടുണ്ട്.

Related News