ഒമാനിലെ മലയാളി ഡോക്ടര്‍ നാട്ടില്‍ നിര്യാതനായി

  • 17/02/2022


മസ്‍കത്ത്: ഒമാനിലെ മലയാളി ഡോക്ടര്‍ നാട്ടില്‍ നിര്യാതനായി. മസ്‍കത്ത് ബദ്ർ അൽ സമ ആശുപത്രിയിലെ ജനറൽ പ്രാക്ടീഷ്യനറായിരുന്ന കോഴിക്കോട് വെള്ളിമാടുകുന്ന് പി.കെ വാസുദേവന്‍ റോഡ് കൃപയില്‍ ഡോ. പി.എസ് കൃഷ്‍ണനുണ്ണി (39) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.

മിമിക്രി, മോണോ ആക്ട് കലാകാരനും സംസ്ഥാന സ്‍കൂള്‍ യുവജനോത്സവത്തിലെയും കാലിക്കറ്റ് സര്‍വകലാശാല യുവജനോത്സവത്തിലെയും കലാപ്രതിഭയായിരുന്നു. പരിയാരം മെഡിക്കല്‍ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിയായ അദ്ദേഹം വലിയതൊടിയില്‍ മീത്തലെ വീട്ടില്‍ പി.കെ സുരേന്ദ്രന്റെയും ശാന്തകുമാരിയുടെയും മകനാണ്.  

മസ്‍കത്ത് വാദി അല്‍ കബീറിലെ ഇന്ത്യന്‍ സ്‍കൂള്‍ അധ്യാപിക കെ.പി അര്‍ഷയാണ് ഭാര്യ. മകന്‍ - വിഹാന്‍. പരപ്പനങ്ങാടി ബി.ഇ.എം എച്ച്.എസ്.എസ് അധ്യാപിക പത്മജ  സഹോദരിയാണ്.

Related News