താമസയോഗ്യമായ നഗരങ്ങളായി അബുദാബിയും ദുബായിയും

  • 25/06/2022



അബുദാബി: അബുദാബിയും ദുബായിയും തുടർച്ചയായി അഞ്ചാം വർഷവും മധ്യപൂർവ ദേശത്തെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും താമസയോഗ്യമായ നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ ആഗോള സർവേ തയാറാക്കിയ പട്ടികയിൽ, സ്ഥിരത, സംസ്കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം എന്നിവയിൽ 173 നഗരങ്ങളെ റാങ്ക് ചെയ്തു. ദുബായിയെ പിന്തള്ളി അബുദാബി മധ്യപൂർവദേശത്ത് ജീവിക്കാൻ ഏറ്റവും മികച്ച നഗരം എന്ന പദവിയിലെത്തി, രണ്ടും യഥാക്രമം 77-ഉം 79-ഉം സ്ഥാനങ്ങളിലാണ്.  

Related News